പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിനെടുത്തത്. എയിംസിലെ നഴ്സുമാരായ പുതുച്ചേരി സ്വദേശിനി പി.നിവേദ, പഞ്ചാബിൽ നിന്നുളള നിഷ ശർമ എന്നിവരാണ് പ്രധാനമന്ത്രിക്ക് വാക്സിന്റെ രണ്ടാം ഡോസ് നൽകിയത്. മാർച്ച് ഒന്നിനാണ് മോദി ആദ്യ വാക്‌സിൻ സ്വീകരിച്ചിരുന്നത്.

 

Share this story