മതപരിവർത്തനം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി; 18 കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം

മതപരിവർത്തനം തടയണമെന്ന ഹർജി സുപ്രീം കോടതി തള്ളി; 18 കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം

ഭീഷണി, പ്രലോഭനം, സമ്മാനങ്ങൾ നൽകൽ തുടങ്ങിയവയിലൂടെയുള്ള നിർബന്ധിത മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാജ്യത്ത് 18 വയസ്സ് കഴിഞ്ഞ ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം മതം പ്രചരിപ്പിക്കാനുള്ള അവകാശം പൗരനുണ്ട്. ഈ അവകാശം ഭരണഘടനയിൽ രേഖപ്പെടുത്തിയിരിക്കുന്നതിന് കൃത്യമായ കാരണമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി നൽകിയ അശ്വിനി ഉപാധ്യായയെ ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ വിമർശിക്കുകയും ചെയ്തു.

്പ്രശസ്തി ലക്ഷ്യമിട്ടുള്ള ഹർജിയാണിതെന്നും കനത്ത പിഴ ചുമത്തുമെന്നും കോടതി വ്യക്തമാക്കിയതോടെ അശ്വനി ഉപാധ്യായ ഹർജി പിൻവലിക്കുകയായിരുന്നു. സുപ്രീം കോടതി ഹർജി തള്ളിയ സാഹചര്യത്തിൽ ഇതേ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര, ആഭ്യന്തര, നിയമ മന്ത്രാലയങ്ങളെ സമീപിക്കുമെന്ന് ഹർജിക്കാരൻ അറിയിച്ചു.

Share this story