രാജ്യത്ത് ഒന്നര ലക്ഷവും കടന്ന് പ്രതിദിന വർധനവ്; 24 മണിക്കൂറിനിടെ 1,52,879 പുതിയ കേസുകൾ

രാജ്യത്ത് ഒന്നര ലക്ഷവും കടന്ന് പ്രതിദിന വർധനവ്; 24 മണിക്കൂറിനിടെ 1,52,879 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് ഒന്നര ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിവസമാണ് കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിന് മുകളിൽ കയറുന്നത്.

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,33,58,805 ആയി ഉയർന്നു. 839 പേർ 24 മണിക്കൂറിനിടെ മരിച്ചു. ആകെ മരണസംഖ്യ 1,69,275 ആയി. 1,20,81,443 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

നിലവിൽ 11,08,087 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 10.15 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story