ഒന്നര ലക്ഷത്തിലേറെ പുതിയ കേസുകൾ; രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേർക്ക് കൂടി കൊവിഡ്

ഒന്നര ലക്ഷത്തിലേറെ പുതിയ കേസുകൾ; രാജ്യത്ത് 24 മണിക്കൂറിനിടെ 1,68,912 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് ഇന്നും ഒന്നര ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,912 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,35,27,717 ആയി ഉയർന്നു

904 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 1,70,179 പേരാണ് ഇതിനോടകം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 1,21,56,529 പേർ രോഗമുക്തി നേടി. നിലവിൽ 12,01,009 പേരാണ് ചികിത്സയിൽ കഴിയുന്നത്

രാജ്യത്ത് ഇതിനോടകം 10.45 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 63,294 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 34 ലക്ഷം കടന്നു.

Share this story