കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടിൽ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. കൂടാതെ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. മെയ് മൂന്നു മുതൽ 21 വരെ പരീക്ഷകൾ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ, പരീക്ഷാ തീയതികൾ മാറ്റി. മെയ് അഞ്ചു മുതൽ 31 വരെ നടത്താൻ തീരുമാനിച്ചു.

ഇതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി. തഞ്ചാവൂർ ജില്ലയിൽ 14 സ്‌കൂളുകളിൽ കൊവിഡ് പടർന്നു പിടിക്കുന്ന സ്ഥിതിയുണ്ടായി. തുടർന്നാണ് സർക്കാർ പ്രത്യേക യോഗം ചേരുകയും പരീക്ഷകൾ മാറ്റിവെക്കാൻ തീരുമാനിക്കുകയും ചെയ്തത്.

Share this story