ഉത്തരേന്ത്യയിൽ സ്ഥിതി നിയന്ത്രണാതീതം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി

ഉത്തരേന്ത്യയിൽ സ്ഥിതി നിയന്ത്രണാതീതം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി

കൊവിഡ് പ്രതിദിന കണക്ക് രണ്ട് ലക്ഷം കടന്നതോടെ ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വിവാഹം പോലുള്ള ചചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമാ ഹാളിൽ 30 ശതമാനം മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. മാളുകളും ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. ആശുപത്രികളിൽ കിടക്കകൾക്ക് ക്ഷാമിമില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി. അതേസമയം നോർത്തിന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞതോടെ പലരും ചികിത്സ ലഭിക്കാതെ മരിക്കുന്നതായുള്ള റിപ്പോർട്ടുകളും മവരുന്നുണ്ട്

ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ ബിഹാർ ഭഗൽപൂരിലെ ആശുപത്രി കൊവിഡ് രോഗിയുടെ ബന്ധുക്കൾ തല്ലിത്തകർത്തു. മഹാരാഷ്ട്രയിലും ഒസ്മാനബാദിലും ലക്‌നൗവിലും മൃതദേഹങ്ങൾ കൂട്ടമായി സംസ്‌കരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Share this story