കൊവിഡ്: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ കർഫ്യൂ

കൊവിഡ്: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ കർഫ്യൂ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ കർഫ്യൂ. ഇന്ന് രാത്രി മുതൽ അടുത്ത തിങ്കളാഴ്ച വരെയാണ് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡൽഹിയിലും യുപിയിലും പ്രതിദിനം 25,000ത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ വാരാന്ത്യ് കർഫ്യൂ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ തമിഴ്‌നാട്ടിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതൽ പുലർച്ചെ നാല് മണി വരെയാണ് നിയന്ത്രണം. ഞായറാഴ്ച സമ്പൂർണ കർഫ്യൂ ആണ്.

Share this story