തോൽവി ഭയന്നാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് റാലി ഒഴിവാക്കിയത്: രവി ശങ്കർ പ്രസാദ്

തോൽവി ഭയന്നാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് റാലി ഒഴിവാക്കിയത്: രവി ശങ്കർ പ്രസാദ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിർത്തിവെച്ചതിനെ പരിഹസിച്ച് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. കോവിഡ് നിയന്ത്രിക്കുന്നതിന് വേണ്ടിയല്ല, ബംഗാളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിന്റെ തോൽവി ഭയന്നാണ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് റാലികൾ ഉപേക്ഷിച്ചതെന്നുമാണ് രവിശങ്കർ പ്രസാദ് പറയുന്നത്.

കോവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞ് രാഹുൽ ഗാന്ധി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. കോവിഡ് വ്യാപനം നേരിടാൻ സർക്കാർ എല്ലാവിധ മുൻകരുതലുകളും എടുക്കുന്നുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

 

Share this story