ഇന്ത്യ വാക്‌സിൻ ലഭ്യമാക്കിയത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രധാനമന്ത്രി

ഇന്ത്യ വാക്‌സിൻ ലഭ്യമാക്കിയത് ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ; പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ വാക്‌സിൻ ലഭ്യമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ രണ്ടാം തരംഗം ആശങ്കയാകുന്ന സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു മെയ്ഡ് ഇൻ ഇന്ത്യാ വാക്‌സിനുകളുമായി ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്. കോവിഡ് മുന്നണി പോരാളികളെയും വലിയതോതിൽ മുതിർന്ന പൗരന്മാരെയും ഇതിനോടകം തന്നെ വാക്‌സിനേറ്റ് ചെയ്തു കഴിഞ്ഞു. സുപ്രധാനമായ മറ്റൊരു തീരുമാനവും രാജ്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും മെയ് ഒന്നു മുതൽ വാക്‌സിൻ നൽകാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഓക്സിജന്റെ ആവശ്യകത വർദ്ധിക്കുകയാണ്. ആവശ്യമുള്ളവർക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളും, സ്വകാര്യ മേഖലകളും ഓക്സിജൻ ലഭ്യമാക്കുന്നുണ്ട്. ഇതിനായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ കോവിഡ് രോഗികൾക്കായി കിടക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ടെന്നും ചില നഗരങ്ങളിൽ വലിയ കോവിഡ് ആശുപത്രികൾ നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share this story