കൊവിഡ് പ്രതിസന്ധി: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു

കൊവിഡ് പ്രതിസന്ധി: സുപ്രീം കോടതി സ്വമേധയാ കേസെടുത്തു; കേന്ദ്ര സർക്കാരിന് നോട്ടീസയച്ചു

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസർക്കാരിന് കോടതി നോട്ടീസ് അയച്ചു. കേസ് നാളെ പരിഗണിക്കും. കൊവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാനാണ് കോടതി നിർദേശം

ഓക്‌സിജൻ വിതരണം, അവശ്യമരുന്ന് വിതരണം, വാക്‌സിനേഷൻ, ലോക്ക് ഡൗൺ പ്രഖ്യാപിക്കാനുള്ള സർക്കാരുകളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമികസ് ക്യൂറിയായി ചീഫ് ജസ്റ്റിസ് നിയമിച്ചു.

കൊവിഡുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവിധ ഹൈക്കോടതിയിൽ സ്വീകരിക്കുന്ന വ്യത്യസ്ത നിലപാട് ആശയക്കുഴപ്പമുണ്ടാക്കുന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. നേരത്തെ ഡൽഹി, അലഹബാദ് ഹൈക്കോടതികൾ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു.

Share this story