ഹരിയാനയിലെ ആശുപത്രിയിൽ നിന്നും കൊവിഡ് വാക്‌സിൻ മോഷണം പോയി; വാക്‌സിനേഷൻ നിലച്ചു

ഹരിയാനയിലെ ആശുപത്രിയിൽ നിന്നും കൊവിഡ് വാക്‌സിൻ മോഷണം പോയി; വാക്‌സിനേഷൻ നിലച്ചു

ഹരിയാനയിൽ കൊവിഡ് വാക്സിൻ മോഷണം പോയി. ബുധനാഴ്ച രാത്രിയാണ് സംഭവം. ജിന്ദിലെ സർക്കാർ സിവിൽ ഹോസ്പിറ്റലിലെ സ്റ്റോർ റൂമിൽ നിന്ന് 1,710 ഡോസ് കോവിഷീൽഡും കോവാക്സിനുമാണ് മോഷ്ടാക്കൾ കടത്തിയത്.

1270 ഡോസ് കോവിഷീൽഡും 4,40 കോവാക്സിനുമാണ് മോഷണം പോയത്. കുത്തിവെയ്പ്പ് നടത്താൻ ഇനി ജില്ലയിൽ വാക്സിൻ അവശേഷിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share this story