കൈവിട്ട പ്രതിരോധം: രാജ്യത്ത് 24 മണിക്കൂറിനിടെ 3.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2263 പേർ മരിച്ചു

കൈവിട്ട പ്രതിരോധം: രാജ്യത്ത് 24 മണിക്കൂറിനിടെ 3.32 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2263 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടക്കുന്നത്.

ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്. 2263 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവുമുയർന്ന പ്രതിദിന മരണനിരക്കാണിത്

1,62,63,695 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 1,86,920 ആയി. നിലവിൽ ഇന്ത്യയിൽ 24,28,616 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,36,48,159 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

Share this story