കൊവിഡ് പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണയെന്ന് പ്രധാനമന്ത്രി

കൊവിഡ് പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും പൂർണ പിന്തുണയെന്ന് പ്രധാനമന്ത്രി

കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും സംസ്ഥാനങ്ങൾക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകുന്നുമുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ കേരളടക്കമുള്ള 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മഹാമാരിക്കെതിരെ കൂട്ടായ ശക്തിയോടെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു

ഓക്‌സിജൻ ക്ഷാമം സംബന്ധിച്ചാണ് മുഖ്യമന്ത്രിമാർ പ്രധാനമായും പരാതി ഉന്നയിച്ചത്. ഓക്‌സിജൻ വിതരണം വർധിപ്പിക്കാൻ നിരന്തരമായ ശ്രമം നടക്കുന്നുണ്ട്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒന്നിച്ച് പ്രവർത്തിക്കുന്നു. വ്യാവസായിക ഓക്‌സിജനും അടിയന്തര ആവശ്യങ്ങൾക്കായി വഴി തിരിച്ചുവിട്ടുവെന്നും മോദി പറഞ്ഞു

ഓക്‌സിജന്റെയും മരുന്നുകളുടെയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും പരിശോധിക്കണം. ഏതെങ്കിലും സംസ്ഥാനത്തിന് വേണ്ടിയുള്ള ഓക്‌സിജൻ ടാങ്കർ തടസ്സപ്പെടുത്തുകയോ കുടുങ്ങുകയോ ചെയ്യാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും നടപടി സ്വീകരിക്കണമെന്നും മോദി പറഞ്ഞു.

Share this story