കൊവിഡ് വാക്‌സിൻ, മെഡിക്കൽ ഓക്‌സിജൻ എന്നിവക്കുള്ള കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് ഒഴിവാക്കി

കൊവിഡ് വാക്‌സിൻ, മെഡിക്കൽ ഓക്‌സിജൻ എന്നിവക്കുള്ള കസ്റ്റംസ് തീരുവ മൂന്ന് മാസത്തേക്ക് ഒഴിവാക്കി

മെഡിക്കൽ ഓക്‌സിജനും ഓക്‌സിജൻ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മൂന്ന് മാസത്തേക്കാണ് കസ്റ്റംസ് തീരുവയും സെസ്സും ഒഴിവാക്കുക.

ഓക്‌സിജൻ ലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമെടുത്തത്.

ഇറക്കുമതി ചെയ്യുന്ന കൊവിഡ് വാക്‌സിനുകൾക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് മെഡിക്കൽ ഓക്‌സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികളുടെയും വിതരണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

Share this story