രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് സംസ്ഥാനങ്ങളിലായി 215,592 കോവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് സംസ്ഥാനങ്ങളിലായി 215,592 കോവിഡ് കേസുകള്‍

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന എട്ട് സംസ്ഥാനങ്ങളിലായി ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 215,592 കോവിഡ് കേസുകള്‍. കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 67,160 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 676പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. 63,818പേര്‍ രോഗമുക്തരായിരിക്കുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 42,28,836ആയി. 6,94,480പേരാണ് ചികിത്സയിലുള്ളത്. 63,928പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. 34,68,610പേര്‍ രോഗമുക്തരായി. മുംബൈയില്‍ മാത്രം 5,888പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 71പേര്‍ മരിച്ചു. 8,549പേര്‍ രോഗമുക്തരായി.

യുപിയിൽ 38,055പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 23,231പേര്‍ രോഗമുക്തരായിരിക്കുന്നു. 223പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. 29,438 പേരാണ് കര്‍ണാടകയില്‍ ഇന്ന് രോഗബാധിതരായത്. 90,58പേര്‍ രോഗമുക്തരായി. 208പേര്‍ മരിച്ചു. 13,04,397 പേരാണ് കര്‍ണാടകയില്‍ ആകെ രോഗബാധിതരായത്. 10,04,397പേര്‍ രോഗമുക്തരായി. 2,34,483പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 14,283പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

കേരളത്തില്‍ 26,685 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനില്‍ 15,355 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.14,842 കേസുകളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിഹാറില്‍ 12,359പേരാണ് ഇന്ന് രോഗബാധിതരായത്. ആന്ധ്രയില്‍ 11,698 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this story