മഹാരാഷ്ട്രയിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മന്ത്രി നവാബ് മാലിക്

മഹാരാഷ്ട്രയിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മന്ത്രി നവാബ് മാലിക്

മഹാരാഷ്ട്ര സംസ്ഥാനത്ത് എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മന്ത്രി നവാബ് മാലിക്. വിഷയം മന്ത്രിസഭ ചർച്ച ചെയ്തു. ഇതിനായി ആഗോള ടെൻഡർ വിളിക്കുമെന്നും നവാബ് മാലിക് അറിയിച്ചു.

വാക്‌സിൻ സംബന്ധിച്ച വിശദാംശങ്ങൾ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാലയുമായി ചർച്ച ചെയ്തുവെന്നും മാലിക് അറിയിച്ചു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അറുപതിനായിരത്തിലധികമാണ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച 67,160 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്‌

Share this story