പഞ്ചാബിൽ കർശന നിയന്ത്രണങ്ങൾ; വാരാന്ത്യ ലോക്ക് ഡൗണും നൈറ്റ് കർഫ്യുവും പ്രഖ്യാപിച്ചു

Share with your friends

ചണ്ഡിഗഡ്: പഞ്ചാബിൽ കർശന നിയന്ത്രണങ്ങൾ. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പഞ്ചാബ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. രാത്രികാല കർഫ്യുവും വാരാന്ത്യ ലോക്ക് ഡൗണും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് ആറു മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് രാത്രികാല കർഫ്യു.

വെള്ളിയാഴ്ച്ച വൈകിട്ട് ആറു മണി മുതൽ തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണി വരെയാണ് വാരാന്ത്യ ലോക്ക് ഡൗൺ. സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ന് 6,980 പേർക്കാണ് പഞ്ചാബിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 76 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ അമ്പതിനായിരത്തോളം രോഗികൾ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-