24 മണിക്കൂറിനിടെ 3.23 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2771 പേർ മരിച്ചു

24 മണിക്കൂറിനിടെ 3.23 ലക്ഷം പേർക്ക് കൂടി കൊവിഡ്; 2771 പേർ മരിച്ചു

രാജ്യത്ത് തുടർച്ചയായ ആറാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 1,76,36,307 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

2771 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,97,894 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 2,51,827 പേർ രോഗമുക്തരായി. നിലവിൽ 28,82,204 പേരാണ് ചികിത്സയിൽ കഴിയുന്നത്

1,45,56,209 പേർ ഇതിനോടകം രോഗമുക്തരായി. 14.52 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story