24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 63,309 പേർക്ക് കോവിഡ്; 985 മരണം

Share with your friends

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 63,309 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 985 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം44,73,394 ആയി. 63,181 പേര്‍ രോഗമുക്തി നേടി. 42,03,547 പേര്‍ വീടുകളിലും 31,159 പേര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനിലുമാണ് ഉള്ളത്.

പശ്ചിമബംഗാളില്‍ ഇന്ന് 17,207 പേര്‍ക്കാണ് കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ചത്. 77 പേര്‍ മരിച്ചു. 11,933 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 8ലക്ഷത്തിനടുത്തെത്തിയിരിക്കുന്നു.

ബിഹാറിലും കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്ന്13,374 പേര്‍ക്കാണ് വൈറസ് ബാധ. ഒരു ലക്ഷത്തോളം സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്.

കര്‍ണടകയില്‍ 24മണിക്കൂറിനിടെ 39,047 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.39 ലക്ഷമായി. ഇതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാമത് കര്‍ണാടകയായി. കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരുവില്‍ ഇന്ന് 22,596 പേര്‍ക്കാണ് വൈറസ് ബാധ. ഇവിടെ മാത്രം മൂന്ന് ലക്ഷത്തിലധികം സജീവ കേസുകളാണ് ഉള്ളത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-