24 മണിക്കൂറിനിടെ 3.79 ലക്ഷം കൊവിഡ് കേസുകൾ; 3645 പേർ കൂടി മരിച്ചു

24 മണിക്കൂറിനിടെ 3.79 ലക്ഷം കൊവിഡ് കേസുകൾ; 3645 പേർ കൂടി മരിച്ചു

രാജ്യത്ത് തുടർച്ചയായ എട്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന കേസാണിത്

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,83,76,524 ആയി. 3645 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ുയർന്ന മരണനിരക്ക് കൂടിയാണിത്

2,04,832 പേരാണ് രാജ്യത്ത് ഇതിനോടകം മരിച്ചത്. നിലവിൽ 30,84,814 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,50,86,878 പേർ ഇതിനോടകം രോഗമുക്തരായി. 15 കോടി ആളുകൾ ഇതുവരെ കൊവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story