മഹാരാഷ്ട്രയിൽ നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ഉദ്ദവ് താക്കറെ

മഹാരാഷ്ട്രയിൽ നിലവിൽ ലോക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിലവിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ രോഗവ്യാപനം പിടിച്ച് നിർത്തിയിട്ടുണ്ട്. 6.5 ലക്ഷമെന്ന സംഖ്യയിൽ രോഗികളുടെ എണ്ണം നിൽക്കുന്നുണ്ട്. നമുക്ക് ഒരുമിച്ച് കോവിഡിനെ നേരിടാമെന്നും താക്കറെ പറഞ്ഞു.

12 കോടി ഡോസ് വാക്സിൻ നിർമാതാക്കളിൽ നിന്ന് വാങ്ങും. ഇതിനായി ഒറ്റത്തവണ ചെക്ക് നൽകുമെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

 

Share this story