ഡല്‍ഹിക്ക് വേണ്ട ഓക്‌സിജന്‍ ഇന്ന് തന്നെ നല്‍കണം; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ അന്ത്യശാസനം

ഡല്‍ഹിക്ക് വേണ്ട ഓക്‌സിജന്‍ ഇന്ന് തന്നെ നല്‍കണം; കേന്ദ്രത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ അന്ത്യശാസനം

ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഇന്ന് തന്നെ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കാനാണ് നിര്‍ദേശം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

വെള്ളം തലയ്ക്ക് മുകളിലെത്തി. നിങ്ങളാണ് ഓക്‌സിജന്‍ വിഹിതം അനുവദിച്ചത്. അത് നല്‍കണം. എട്ട് ജീവനുകള്‍ ഇന്ന് നഷ്ടപ്പെട്ടു. ഇതിന് നേരെ കണ്ണടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ എട്ട് രോഗികള്‍ ഇന്ന് മരിച്ചിരുന്നു

ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യവും കോടതി തള്ളി. എല്ലാം മതിയായി. അനുവദിച്ചതില്‍ കൂടുതല്‍ ആരും ആവശ്യപ്പെടുന്നില്ല. ഇന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന്റെ വിശദീകരണം തിങ്കളാഴ്ച കേള്‍ക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.

Share this story