രണ്ട് ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ

രണ്ട് ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ

മധ്യപ്രദേശിലെ നരസിംഗ്പൂരിൽ രണ്ട് ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിനുമായി വന്ന ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കരേലി ബസ് സ്റ്റാൻഡിന് സമീപത്താണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊവാക്‌സിന്റെ 2,40,000 ഡോസുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്

ട്രക്ക് പാതയോരത്ത് നിർത്തിയിട്ടിരിക്കുന്നതു കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് വന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് വാക്‌സിനാണ് ട്രക്കിനുള്ളിൽ ഉള്ളതെന്ന് വ്യക്തമായത്. എട്ട് കോടിയോളം രൂപയുടെ വാക്‌സിനാണ് ട്രക്കിലുണ്ടായിരുന്നത്.

ട്രക്കിനുള്ളിലെ ശീതീകരണ സംവിധാനം പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ വാക്‌സിനുകൾ സുരക്ഷിതമാണ്. ഡ്രൈവർക്കും സഹായിക്കും വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Share this story