തമിഴ്‌നാട്ടിൽ ഡി.എം.കെ മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

Share with your friends

ചെന്നൈ: തമിഴ്‌നാട്ടിലെ പുതിയ മുഖ്യമന്ത്രിയായി എം. കെ. സ്റ്റാലിന്‍ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സ്റ്റാലിൻ മന്ത്രിസഭയിലേക്കുള്ള പുതിയ മന്ത്രിമാരെ തീരുമാനിക്കാൻ മന്ത്രിസഭ ചര്‍ച്ചകള്‍ തുടങ്ങി. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ മാത്രം മതിയെന്നിരിക്കെ 158 സീറ്റുകള്‍ നേടിയാണ് ഡി.എം.കെ അധികാരത്തിലേറുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്ഞ ചടങ്ങോടെ സ്റ്റാലിൻ അധികാരത്തിലേറും. ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്റ്റാലിന്റെ പരിഗണനയിലുള്ളതെന്നാണ് ലഭ്യമായ വിവരം.

ചെപ്പോക്ക് മണ്ഡലത്തില്‍ നിന്ന് ജയിച്ച മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. നാളെ വിളിച്ച് ചേര്‍ത്തിട്ടുള്ള എം.എല്‍.എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ നിയമസഭാ നേതാവിനെ പ്രഖ്യാപിക്കും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-