ബംഗാളിൽ ആക്രമണ പരമ്പര: നാല് പേർ കൊല്ലപ്പെട്ടു, നിരവധി ഓഫീസുകൾ തകർത്തു

Share with your friends

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിൽ ആക്രമണ സംഭവങ്ങൾ തുടരുന്നു. വടക്കൻ ബർദമാൻ ജില്ലയിൽ നടന്ന സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. സമാധാനം പാലിക്കണമെന്ന് മമത ബാനർജി ആഹ്വാനം ചെയ്തിട്ടും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണവുമായി അഴിഞ്ഞാടുകയാണ്

കൊൽക്കത്തയിൽ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നു. നൂറിലധികം പാർട്ടി ഓഫീസുകൾ തൃണമൂൽ ഗുണ്ടകൾ തകർത്തതായി ബിജെപി പറയുന്നു. സംഘർഷങ്ങളിൽ പരുക്കേറ്റവരെ കാണാനും തകർന്ന ഓഫീസുകൾ സന്ദർശിക്കാനുമായി ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ ഇന്ന് ബംഗാളിലെത്തുന്നുണ്ട്

സിപിഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം നടന്നു. ആക്രമണങ്ങളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!