രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍; 3780 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂന്നേമുക്കാല്‍ ലക്ഷം കൊവിഡ് കേസുകള്‍; 3780 മരണം

രാജ്യത്ത് മൂന്നേമുക്കാല്‍ ലക്ഷം കടന്ന് പ്രതിദിന കൊവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകള്‍ വീണ്ടും ആശങ്കയുണര്‍ത്തുന്നു.

മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ നൂറിനുമുകളിലാണ് മരണനിരക്ക്. കൂടുതല്‍ രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്.

ഡല്‍ഹിയില്‍ 19,953 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 338 പേരാണ് മരിച്ചത്. രാജ്യം ഗുരുതര സാഹചര്യമാണ് നേരിടുന്നതെന്നും എല്ലാ സഹായവും നല്‍കുമെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ മെയ് 10 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഭാഗികമായോ പൂര്‍ണമായോ അടച്ചിടലിലാണ്. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ കൊവിഡ് കേസുകള്‍ രണ്ട് കോടി കടന്നു.

Share this story