മഹാരാഷ്ട്രയില്‍ ഇന്ന് 57,640 പേർക്ക് കോവിഡ്; 920 മരണം

Share with your friends

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 920 ആയിരിക്കുന്നു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണ സംഖ്യയാണിത്. ഇന്ന് 57,640 പേരാണ് സംസ്ഥാനത്ത് പുതുതായി രോഗബാധിതരായിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമുയര്‍ന്ന പ്രതിദിന മരണ നിരക്കുമായി കൊവിഡ് വ്യാപനം അതിതീവ്രമായ സ്ഥിതിയിലാണുള്ളത്. 24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ പ്രതിദിന കൊവിഡ് കണക്കിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കായി ഇത്. പതിമൂന്ന് സംസ്ഥാനങ്ങളില്‍ 100 ലേറെ പേര്‍ മരിക്കുകയുണ്ടായി.

കഴിഞ്ഞ ഒന്നിന് പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലെത്തിയിരുന്നെങ്കിലും രണ്ട് ദിവസമായി മൂന്നര ലക്ഷത്തിനടുത്തായിരുന്നു രോഗികളുടെ എണ്ണം ഉള്ളത്. എന്നാല്‍ അതേസമയം രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്ന് 3.82,315 ലെത്തിയിരിക്കുന്നു. കേരളമടക്കം 10 സംസ്ഥാനങ്ങളിലെ രോഗവ്യാപനം കുറയാത്തതില്‍ കേന്ദ്രം ആശങ്കയറിയിച്ചു. നേരിടുന്നത് ആഗോള വെല്ലുവിളിയാണെന്നും രോഗനിയന്ത്രണത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-