ദീദിക്ക് മൂന്നാമൂഴം: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്ഞ ചെയ്തു

Share with your friends

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് മമത ബംഗാളിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. ബംഗാളിയിലാണ് മമത സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ

മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നുണ്ടായില്ല. ഇവർ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാർഷികമായ മെയ് ഒമ്പതിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 292 സീറ്റുകളിൽ 213 സീറ്റുകൾ സ്വന്തമാക്കിയാണ് തൃണമൂൽ ബംഗാളിൽ അധികാരം നിലനിർത്തിയത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-