സിദ്ധിഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു

സിദ്ധിഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു

യുപി പോലീസിന്റെ കസ്റ്റഡിയിൽ ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന സിദ്ധിഖ് കാപ്പനെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് മഥുര കോടതിയെ സമീപിച്ചു. കാപ്പന് കാവൽ നിൽക്കുന്ന പോലീസ് തന്നെയും അഭിഭാഷകരെയും തടയുന്നുവെനന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്.

കാപ്പനെ കാണാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും റെയ്ഹാനത്ത് കത്തയച്ചു. ഏപ്രിൽ 30നാണ് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കാപ്പനെ എയിംസിലേക്ക് ചികിത്സയ്ക്കായി മാറ്റിയത്.

Share this story