ആളുകൾ മരിച്ചുവീഴുന്നത് നിഷേധിക്കാനാകുമോ; കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് സുപ്രീം കോടതി

ആളുകൾ മരിച്ചുവീഴുന്നത് നിഷേധിക്കാനാകുമോ; കേന്ദ്രത്തിന്റെ കൊവിഡ് പ്രതിരോധം പാളിയെന്ന് സുപ്രീം കോടതി

കേന്ദ്രസർക്കാരിനെതിരായ ഡൽഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. അതേസമയം കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിന് വീഴ്ചയുണ്ടായെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി

ആളുകൾ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാനാകില്ല. ഡൽഹിക്ക് നൽകുന്ന ഓക്‌സിജന്റെ കണക്ക് വേണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാൽ തങ്ങൾക്ക് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ പ്രതികരണം

ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിൽ കേന്ദ്രം പരാജയപ്പെട്ടുവെന്നും പണി അറിയില്ലെങ്കിൽ ഐഐടിയെ ചുമതലപ്പെടുത്താനും നിർദേശിച്ചതാണ് ഡൽഹി ഹൈക്കോടതി കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങിയത്. കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതോടെ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Share this story