ബോളിവുഡ് നടി അഭിലാഷ പാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് നടി അഭിലാഷ പാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു

നടി അഭിലാഷ പാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു. 40 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറാത്തി, ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് അഭിലാഷ ശ്രദ്ധ നേടുന്നത്. ബോളിവുഡിൽ ചിച്ചോരെ, ബദ്രിനാഥ് കി ദുൽഹനിയാ, ഗുഡ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Share this story