പിടിവിട്ട് പ്രതിരോധം: 24 മണിക്കൂറിനിടെ 4.14 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3915 പേർ മരിച്ചു

പിടിവിട്ട് പ്രതിരോധം: 24 മണിക്കൂറിനിടെ 4.14 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3915 പേർ മരിച്ചു

രാജ്യത്ത് ഇന്നും കൊവിഡ് പ്രതിദിന കേസുകൾ നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,14,91,598 ആയി ഉയർന്നു

3915 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം 1,76,12,351 പേർ രോഗമുക്തരായിട്ടുണ്ട്. 36,45,164 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിൽ ഇന്നലെ 62,194 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 49,058 പേർക്കും കേരളത്തിൽ 42,464 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ നാളെ മുതൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.

Share this story