തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഉദയനിധി ഇല്ല

തമിഴ്നാട് മുഖ്യമന്ത്രിയായി സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ ഉദയനിധി ഇല്ല

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ 34 അംഗ മന്ത്രിസഭയിൽ സ്റ്റാലിന്റെ മകന്‍ ഉദയനിധി ഉൾപ്പെട്ടിട്ടില്ല. ഉദയനിധി ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്നാണ് വിജയിച്ചത്.

സ്റ്റാലിനാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാക്കാളായ കെഎന്‍ നെഹ്റുവിന് നഗരഭരണവും പെരിയസാമിക്കു ഉന്നത വിദ്യഭ്യാസവും ഇവി വേലുവിനു പൊതുമരാമത്ത് വകുപ്പും ലഭിച്ചു.

വനിത, സാമൂഹിക ക്ഷേമ വകുപ്പ് തൂത്തുകുടിയില്‍ നിന്നുള്ള ഗീതാ ജീവന്‍ കൈകാര്യം ചെയ്യും. പട്ടികജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പിന്റെ ചുമതല കയല്‍വിഴി ശെല്‍വരാജിനാണ്.

Share this story