തമിഴ്‌നാട്ടില്‍ ലോക് ഡൗൺ; ബിഗ് ബോസ്‌ മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും

Share with your friends

ചെന്നൈ : മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിക്ക് അസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.  തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ പ്രതിസന്ധിയിലായിരിക്കുന്നത്. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ കേസുകള്‍ക്ക് കുറവില്ലെങ്കില്‍ ഇതു അനന്തമായി നീളാനും സാധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം ബിഗ് ബോസ് മലയാളം സീസണ്‍ 2 ആദ്യ ലോക്ഡൗണിന്റെ സാഹചര്യത്തില്‍ 75-ാം ദിവസം നിര്‍ത്തേണ്ടി വന്നിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. ലോക്‌ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സിനിമ, സീരിയൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചിട്ടില്ല. ഇതാണ് ബിഗ് ബോസിനെ പ്രതിസന്ധിയിലാക്കുന്നത്.

വാലന്‍ന്റൈയിസ് ദിനമായ ഫെബ്രുവരി 14നാണ് ബിഗ് ബോസ് മൂന്നാം സീസണ് തുടക്കമായത്. ഇതുവരെ 83 എപ്പിസോഡുകളാണ് കഴിഞ്ഞത്. നിലവില്‍ ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. ഷോ തുടങ്ങി ഒരിക്കല്‍ പോലും ബാര്‍ക്ക് റേറ്റിങ്ങിന്റെ ആദ്യ അഞ്ചില്‍ എത്തിച്ചേരാന്‍ ബിഗ് ബോസിന് കഴിഞ്ഞിട്ടില്ല. ഇതു മൂലമുള്ള പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-