ആന്ധ്രാപ്രദേശിൽ ചുണ്ണാമ്പ് കല്ല് ക്വാറിയിൽ സ്‌ഫോടനം; നാല് പേർ മരിച്ചു

Share with your friends

ആന്ധ്രാപ്രദേശിൽ ചുണ്ണാമ്പ് കല്ല് ക്വാറിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. കടപ്പ ജില്ലയിലെ ഒരു ക്വാറിയിൽ നടന്ന സ്‌ഫോടനത്തിലാണ് നാല് തൊഴിലാളികൾ മരിച്ചത്. മൃതദേഹങ്ങൾ എല്ലാം ഛിന്നഭിന്നമായ നിലയിലാണ്.

മാമില്ലപ്പള്ളി ഗ്രാമത്തിലെ ക്വാറിയിൽ ജലാറ്റിൻ സ്റ്റിക്ക് ഇറക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഒരു വാഹനം പൂർണമായും തകർന്നു. ക്വാറിക്ക് ലൈസൻസുണ്ടായിരുന്നു. അംഗീകൃതമായി തന്നെയാണ് ജലാറ്റിൻ സ്റ്റിക്കുകൾ എത്തിച്ചതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ആന്ധ്രാ മുഖ്യമന്ത്രി റിപ്പോർട്ട് തേടി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-