രാജ്യത്ത് കോവിഡ് കൂടിയ ജില്ലകളിൽ ആറെണ്ണം കേരളത്തിൽ; കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കേന്ദ്ര നിർദ്ദേശം

Share with your friends

ഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഉയര്‍ന്ന 20 ജില്ലകളില്‍ ആറെണ്ണം കേരളത്തിലാണെന്ന് കേന്ദ്ര മന്ത്രിതല സമിതി യോഗത്തിൽ വ്യക്തമാക്കി. പരിശോധനകൾ കൂട്ടി പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളാണ് പട്ടികയിലുള്ളത്. ഏഴാമതുള്ള എറണാകുളത്തും, ഒൻപതാമതുള്ള കോഴിക്കോടുമാണ് സംസ്ഥാനത്ത് കൂടുതൽ രോഗബാധിതർ ഉള്ളത്.

അതേസമയം, ശനിയാഴ്ച 41,971 പേര്‍ക്കു കൂടി കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,48,546 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് 64 മരണങ്ങൾ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 5746 ആയി.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-