തമിഴ്‌നാട്ടിലും സമ്പൂർണ ലോക്ക് ഡൗൺ: പത്താം തീയതി മുതൽ അടച്ചിടും

Share with your friends

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 24 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്.

അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് തമിഴ്‌നാട്ടിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി കടന്നുവരുന്ന സ്വകാര്യ വാഹനങ്ങൾ തടയും.

കേരളം, ഡൽഹി, ഹരിയാന, ബീഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ്, ഛത്തിസ്ഗഢ്, ഗോവ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-