അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശർമയെ ബിജെപി തെരഞ്ഞെടുത്തു

അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശർമയെ ബിജെപി തെരഞ്ഞെടുത്തു

ഹിമന്ദ ബിശ്വ ശർമയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സർബാനന്ദ് സോനോവാളാണ് ഹിമന്ദയുടെ പേര് നിയമസഭാ കക്ഷി യോഗത്തിൽ നിർദേശിച്ചത്. ഇതോടെ ഒരാഴ്ച നീണ്ട തർക്കങ്ങൾക്ക് പരിഹാരമായി

കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഹിമന്ദ അസം മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഹിമന്ദയും സർബാനന്ദും തമ്മിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലി തർക്കം നിലനിന്നിരുന്നു.

Share this story