കൊവിഡ് രോഗികൾ ആശുപത്രിയിൽ പോകാതെ തന്റെ ഉപദേശം കേട്ടാൽ മതി; യോഗാ കോച്ച് രാംദേവിനെതിരെ പരാതി

കൊവിഡ് രോഗികൾ ആശുപത്രിയിൽ പോകാതെ തന്റെ ഉപദേശം കേട്ടാൽ മതി; യോഗാ കോച്ച് രാംദേവിനെതിരെ പരാതി

യോഗ കോച്ച് രാംദേവിനെതിരെ പരാതിയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊവിഡ് രോഗികളെ പരിഹസിക്കുകയും ആരോഗ്യപ്രവർത്തകരെ അവഹേളിച്ച് സംസാരിക്കുകയും ചെയ്തതിനാണ് യോഗ പരിശീലകനെതിരെ പരാതി നൽകിയത്.

കൊവിഡ് രോഗികൾക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ല. ഇതുകൊണ്ട് ഓക്‌സിജൻ ക്ഷാമമാണെന്നും ശ്മശാനങ്ങളിൽ സ്ഥലമില്ലെന്നും പരാതിപ്പെടുന്നുവെന്ന് ഒരു വീഡിയോയിൽ രാംദേവ് പറയുന്നുണ്ട്. കൂടാതെ കൊവിഡ് രോഗികൾ ആശുപത്രിയിൽ പോകാതെ തന്റെ ഉപദേശം കേൾക്കാനും ഈ യോഗാ കോച്ച് പറയുന്നു.

വാസ്തവവിരുദ്ധമായ പ്രസ്താവനകൾ നടത്തി രാംദേവ് ആളുകളെ ഭീതിപ്പെടുത്തുകയാണ്. ഇയാളുടെ അനുയായികളായ ജനങ്ങൾ ഇതോടെ ആശുപത്രിയിൽ ചികിത്സ തേടാൻ മടിക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തെ ഇത് പ്രതിസന്ധിയിലാക്കുന്നുവെന്നും പരാതിയിൽ ഐഎംഎ പറയുന്നു.

Share this story