കൊവിഡ് പ്രതിരോധത്തെ കോൺഗ്രസ് ദുർബലപ്പെടുത്തുന്നുവെന്ന് ബിജെപി

കൊവിഡ് പ്രതിരോധത്തെ കോൺഗ്രസ് ദുർബലപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ. പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡിനെതിരെ അക്ഷീണം പ്രവർത്തിക്കുകയാണ്. എന്നാൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് സോണിയ ഗാന്ധിയും സംഘവും പ്രചരിപ്പിക്കുകയാണ്.

കേരളത്തിലടക്കം വൻ റാലികൾ നടത്തിയ ശേഷം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് പറയുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ്. ലോകത്ത് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നത് ഇന്ത്യയിലാണ്. 80 കോടി ജനങ്ങൾക്ക് കേന്ദ്രസർക്കാർ സൗജന്യ റേഷൻ നൽകുന്നുണ്ട്

എല്ലാ മുഖ്യമന്ത്രിമാരുമായും യോജിച്ചാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത്. ഇതിനോടകം നിരവധി യോഗങ്ങൾ അദ്ദേഹം നടത്തി. മഹാമാരിക്കാലത്ത് ജനത്തെ സഹായിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ പ്രയത്‌നത്തിന്റെ വില കളയുന്നതാണ് മുതിർന്ന നേതാക്കളുടെ പ്രചാരണമെന്നും നഡ്ഡ വിമർശിച്ചു.

Share this story