കാശ്മീരിൽ ഏറ്റുമുട്ടൽ: സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

കാശ്മീരിൽ ഏറ്റുമുട്ടൽ: സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗ് ജില്ലയിലെ കൊകർനാഗിലെ വൈലൂവിലാണ് ഏറ്റുമുട്ടൽ നടന്നത്. മരിച്ചവർ ലഷ്‌കർ ഇ തയ്ബ ഭീകരരാണെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയിൽ പത്രാഡ പഞ്ചായത്തിലെ വനമേഖലയിൽ സംശയാസ്പദ സാഹചര്യത്തിൽ ചിലരെ കണ്ടതായി പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് വനമേഖല വളഞ്ഞ് സംയുക്തസേന തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

 

Share this story