കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ ബി വി ശ്രീനിവാസിനെ ഡൽഹി പോലീസ് ചോദ്യം ചെയ്തു

കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ ബി വി ശ്രീനിവാസിനെ ഡൽഹി പോലീസ് ചോദ്യം ചെയ്തു

കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ കയ്യടി വാങ്ങിയ യൂത്ത് കോൺഗ്രസ് ബി വി ശ്രീനിവാസിനെ കേന്ദ്രസർക്കാരിന് കീഴിലുള്ള ഡൽഹി പോലീസ് ചോദ്യം ചെയ്തു. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരിലാണ് ചോദ്യം ചെയ്യൽ

എന്നാൽ പോലീസ് നടപടിയെ തുടർന്ന് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കില്ലെന്ന് ശ്രീനിവാസ് പറഞ്ഞു. ഞങ്ങൽക്ക് പേടിയില്ല. തെറ്റായ ഒരു കാര്യവും ഞങ്ങൾ ചെയ്തിട്ടില്ല. ഞങ്ങളുടെ പ്രവർത്തനം കൊണ്ട് ഒരു ജീവൻ രക്ഷിക്കാൻ സാധിക്കുമെങ്കിൽ പ്രവർത്തനങ്ങൾ തുടരുമെന്നും ശ്രീനിവാസ് പറഞ്ഞു

കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി വിതരണം ചെയ്തതായും ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിയുണ്ടായത്.

എന്നാൽ ജനങ്ങളെ സഹായിക്കുന്നത് കുറ്റകൃത്യമായിട്ടാണ് മോദി സർക്കാർ കാണുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. ജനങ്ങൾക്ക് ഓക്‌സിജൻ എത്തിച്ചു നൽകുന്നതും മരുന്ന് എത്തിച്ചു നൽകുന്നതും കുറ്റമാണോയെന്നും സുർജേവാല ചോദിച്ചു.

Share this story