കോവിഡ് വ്യാപനം; വൈറസ്​ രൂപം മാറുന്നു: മുന്നറിയിപ്പുമായി എയിംസ്​ മേധാവി

കോവിഡ് വ്യാപനം; വൈറസ്​ രൂപം മാറുന്നു: മുന്നറിയിപ്പുമായി എയിംസ്​ മേധാവി

ന്യൂഡല്‍ഹി: പൂര്‍ണമായി വാക്സിനേഷന്‍ ലഭിച്ച ആളുകള്‍ക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്നും മഹാമാരിക്ക്​ മുമ്പുള്ളതുപോലെ ജീവിച്ചു തുടങ്ങാമെന്നും യു.എസിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ്​ ഗുലേറിയ അതിലുള്ള വിയോജിപ്പ്​ രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്​. രണ്ട്​ ഡോസ്​ വാക്​സിന്‍ കുത്തിവെപ്പ്​ എടുത്തവര്‍ പോലും മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്​തമാക്കി. വാക്​സിനെടുത്തവര്‍ മാസ്​ക്​ ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നുമൊക്കെ പ്രഖ്യാപിക്കുന്നത്​ ഇന്ത്യ പോലുള്ള രാജ്യത്ത്​ പ്രത്യേകിച്ച്‌​ വൈറസ്​ മ്യൂട്ടേഷൻ സംഭവിക്കുന്ന സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണ്​ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍ വിഭാഗവും മുന്നറിയിപ്പ്​ നല്‍കുന്നത്​.

”കൂടുതല്‍ ഡാറ്റ ലഭിക്കുന്നത്​ വരെ ജാഗ്രത പാലിക്കല്‍ തുടരേണ്ടതുണ്ട് എന്നാണ്​ കരുതുന്നത്​​. വൈറസ്​ അതിബുദ്ധിമാനാണ്​, അതിന്​ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്​, അതുകൊണ്ട്​ തന്നെ പുതുതായി പൊങ്ങിവരുന്ന വകഭേദങ്ങളില്‍ നിന്ന്​ വാക്​സിന്‍ എത്രത്തോളം സംരക്ഷണം നല്‍കുന്നുണ്ട്​ എന്ന്​ ഞങ്ങള്‍ക്ക്​ ഇപ്പോള്‍ പറയാനാകില്ല. മാസ്​ക്​ ധരിക്കലും ശാരീരിക അകലം പാലിക്കലും തുടരുക തന്നെ ചെയ്യണം, കാരണം, വൈറസി​െന്‍റ ഏത്​ വകഭേദമായാലും അവ രണ്ടും പാലിച്ചാല്‍ സംരക്ഷണം ലഭിക്കും”. -ഡോ. ഗുലേറിയ പറഞ്ഞു.

Share this story