കേന്ദ്രസർക്കാരിന്റെ അലംഭാവമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം: വിമർശനവുമായി ആർ എസ് എസ്

കേന്ദ്രസർക്കാരിന്റെ അലംഭാവമാണ് ഇത്തരമൊരു പ്രതിസന്ധിക്ക് കാരണം: വിമർശനവുമായി ആർ എസ് എസ്

കൊവിഡിന്റെ ആദ്യ തരംഗത്തിന് ശേഷം കേന്ദ്രസർക്കാർ കാണിച്ച അലംഭാവമാണ് വിനയായതെന്ന വിമർശനവുമായി ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും സർക്കാരും പൊതുജനങ്ങളും അധികാരികളും അലംഭാവം കാണിച്ചു. അതാണ് രാജ്യം ഇത്തരമൊരു പ്രതിസന്ധി നേരിടുന്നത്.

നിലവിലെ സാഹചര്യത്തിൽ യുക്തിയില്ലാത്ത പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണം. മൂന്നാം തരംഗത്തെ കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സ്വയം ഭയപ്പെടേണ്ടതില്ലെന്നും സ്വയം തയ്യാറെടുക്കുകയാണ് വേണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Share this story