കൊവിഡിനെ തുരത്താന്‍ യാഗം നടത്തി ജമ്മു-കശ്മീര്‍ ബി.ജെ.പി ഉപാധ്യക്ഷന്‍

Share with your friends

ശ്രീനഗര്‍: കൊവിഡ് വൈറസിനെ ഇല്ലാതാക്കാന്‍ യാഗം നടത്തി ജമ്മു-കശ്മീര്‍ ബി.ജെ.പി ഉപാധ്യക്ഷന്‍ യുധ്വിര്‍ സേഥി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യാഗം നടത്തിയതെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. യാഗം നടത്തിയതിലൂടെ കൊവിഡ് അപ്രത്യക്ഷമാകുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് സേഥി പറഞ്ഞു.

 

ശനിയാഴ്ച നടത്തിയ യാഗത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. യാഗത്തില്‍ ബി.ജെ.പി നേതാക്കളായ അനില്‍ മാസൂം, അജിത് യോഗി, പര്‍വീന്‍ കേര്‍നി, പവന്‍ ശര്‍മ, റോഷന്‍ ലാല്‍ ശര്‍മ എന്നിവരും പങ്കെടുത്തു. യാഗം നടത്തിയെങ്കിലും കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ബദലുകളില്ലെന്നും അവ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-