ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ്; ലക്ഷദ്വീപ് അടുത്ത കാലത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തം: വീഡിയോ

ടൗട്ടെ ചുഴലിക്കൊടുങ്കാറ്റ്; ലക്ഷദ്വീപ് അടുത്ത കാലത്ത് സംഭവിച്ച ഏറ്റവും വലിയ ദുരന്തം: വീഡിയോ

കവരത്തി: എല്ലാ ദ്വീപിലും ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തീരദേശത്തെ തെങ്ങുകൾ കടലിൽ ഒഴുകി നടക്കുന്നുണ്ട്. കല്പേനി ദ്വീപിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. മുഴുവൻ ദ്വീപുകളിലും കനത്ത നാശനഷ്ടങ്ങളാണ് പാവപ്പെട്ട ദ്വീപ് നിവാസികൾ നേരിട്ട് കൊണ്ടിരിക്കുന്നത്. പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, പരിസ്ഥിതി സംരക്ഷണ സേന, ഇന്ത്യ റിസർവ്വ് പോലീസ്, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ ദുരന്ത മുഖത്ത് സേവന സന്നദ്ധരായി രംഗത്തുണ്ട്. ദുരന്തനിവാരണ വിഭാഗത്തിൻ്റെ കണക്ക് പ്രകാരം നാശനഷ്ടക്കണക്ക് വളരെ കുറവാണ്. ഇതിലും ഭീമമാണ് യഥാർത്ഥ ദുരന്തം.
വീഡിയോ കാണാം

വൻകരയിൽ നിന്നും എത്തിയ നിരവധി മത്സ്യബന്ധന ബോട്ടുകൾക്ക് ദ്വീപിൽ പ്രവേശിക്കാൻ ഉപാധികളില്ലാതെ അനുമതി കൊടുത്തിട്ടുണ്ട്. കവരത്തി ദ്വീപിൽ രണ്ടും, കൽപേനിയിൽ ഒന്നും, ബിത്രയിൽ മൂന്നും, അമിനിയിൽ രണ്ടും ബോട്ടുകൾ ഇത്തരത്തിൽ എത്തിയിട്ടുണ്ട്. രാഗേഷ് I, രാഗേഷ് 2 എന്നീ ബോട്ടുകളാണ് അമിനി ദ്വീപിലെത്തിയത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മുരുകൻ തുണെെ എന്ന ബോട്ട് കടലിൽ തകർന്നു. ഇവർ തന്ന വിവരം അനുസരിച്ച് നേവി, കോസ്റ്റ്ഗാഡിൻ്റെ സഹായം തേടിയിരിക്കുകയാണ് അമിനി ദ്വീപ് പോലീസ്. കൂടുതൽ അന്യ സംസ്ഥാന ബോട്ടുകൾ വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story