ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നിന്റെ വിതരണം ഇന്ന് മുതൽ; ആദ്യം ഡൽഹിയിൽ

ഡിആർഡിഒ വികസിപ്പിച്ച കൊവിഡ് മരുന്നിന്റെ വിതരണം ഇന്ന് മുതൽ; ആദ്യം ഡൽഹിയിൽ

ഡിആർഡിഒ വികസിപ്പിച്ചെടുത്ത കൊവിഡിനെതിരായ മരുന്ന് ഇന്ന് മുതൽ വിതരണം ചെയ്യും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പതിനായിരം ഡോസ് മരുന്നുകൾ ഡൽഹിയിലെ ആശുപത്രികളിൽ വിതരണം നടത്തും. ഡി. ഡിയോക്‌സി-ഡി ഗ്ലൂക്കോസ് അഥവാ 2 ഡിജി എന്നാണ് മരുന്നിന്റെ പേര്

ഒന്നും രണ്ടും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മരുന്ന് കൊവിഡ് രോഗികൾക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകുകയും ചെയ്തു. കഴിഞ്ഞ മെയ്, ഒക്ടോബർ മാസങ്ങളിലാണ് മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ നടത്തിയത്.

മരുന്ന് വഴി ശ്വസന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കിയാണ് കുടിക്കേണ്ടത്.

Share this story