പശു മൂത്രം കൂടിച്ചാൽ കൊവിഡ് വരില്ല; വിഡ്ഡിത്തരം പറഞ്ഞ് ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂർ

Share with your friends

പശുമൂത്രം കുടിച്ചാൽ കൊവിഡ് വരില്ലെന്ന് ബിജെപിയുടെ എംപിയും മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂർ. താൻ ദിവസവും പശു മൂത്രം കുടിക്കാറുണ്ട്. അതുകൊണ്ടാണ് തനിക്ക് കൊവിഡ് വരാത്തത്. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് പശു മൂത്രം ഫലപ്രദമാണെന്നുമുള്ള വിഡ്ഡിത്തരമാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ എംപിയായ ഇവർ പറയുന്നത്.

ഒരു പൊതുപരിപാടിക്കിടെയാണ് പശു മൂത്ര സേവയെക്കുറിച്ച് പ്രഗ്യാ സിംഗ് പറഞ്ഞത്. കുടിക്കുമ്പോൾ ഇന്ത്യൻ പശുക്കളുടെ മൂത്രം തന്നെ കുടിക്കണമെന്നും ഇവർ പറഞ്ഞു. ഇന്ത്യൻ പശുക്കളുടെ മൂത്രം കുടിച്ചാൽ ശ്വാസകോശത്തിലെ പകർച്ചവ്യാധി കുറയ്ക്കാൻ സഹായിക്കുമെന്നും ഇവർ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-