മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ സ്വീകരിക്കാം; ഗർഭിണികളുടെ കാര്യത്തിൽ തീരുമാനമായില്ല

മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ സ്വീകരിക്കാം; ഗർഭിണികളുടെ കാര്യത്തിൽ തീരുമാനമായില്ല

മുലയൂട്ടുന്ന അമ്മമാർക്ക് കൊവിഡ് വാക്‌സിൻ നൽകാമെന്ന ദേശീയ സാങ്കേതിക സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർഅംഗീകരിച്ചു. കൊവിഡ് മുക്തരായവർ മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താൽ മതിയെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചു

ഒന്നാം ഡോസ് സ്വീകരിച്ചതിന് ശേഷമാണ് കൊവിഡ് ബാധിക്കുന്നതെങ്കിൽ അസുഖം ഭേദമായി മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാം. വാക്‌സിനേഷന് മുമ്പായി ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതില്ല.

ഗർഭിണികൾക്കും വാക്‌സിനെടുക്കാമെന്ന് സമിതി നിർദേശിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുത്തിട്ടില്ല. ആന്റി ബോഡി-പ്ലാസ്മ ചികിത്സക്ക് വിധേയമായവർ ആശുപത്രി വിട്ട് മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താൽ മതി.

Share this story