കൊവിഡ് രോഗമുക്തിക്ക് ശേഷവും കുട്ടികളില്‍ ഈ രോഗം

കൊവിഡ് രോഗമുക്തിക്ക് ശേഷവും കുട്ടികളില്‍ ഈ രോഗം

കുട്ടികളില്‍ കൊവിഡ് അധികം വ്യാപിക്കാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ രണ്ടാം തരംഗത്തിലും കുട്ടികളെ ബാധിക്കാവുന്ന രോഗാവസ്ഥകള്‍ ഉണ്ടാവാം എന്നാണ് പറയുന്നത്. കൊവിഡ് വൈറസിനെക്കുറിച്ച് ഇപ്പോഴും പൂര്‍ണമായ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് ലഭ്യമായിട്ടില്ല. വൈറസിന്റെ മാറ്റം ഓരോ സെക്കന്റിലും സംഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍, മഹാരാഷ്ട്രയിലെ കോവിഡ് ബാധിക്കപ്പെട്ട കുടുംബങ്ങളിലെ കുട്ടികളില്‍ കൊവിഡ് രോഗമുക്തിക്ക് ശേഷം മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം അനുഭവപ്പെടുന്നുണ്ട് എന്നാണ് പുതിയ വിവരം. കോവിഡ് -19 ന്റെ രണ്ടാം തരംഗവുമായി രാജ്യം പോരാടുമ്പോഴാണ് ഇത്തരം അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. പല കുട്ടികളിലും മള്‍ട്ടിസിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം ലക്ഷണങ്ങള്‍ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

നാഗ്പൂരില്‍ 2-12 വയസ്സിനിടയിലുള്ള ആറ് കുട്ടികെളെ എംഐഎസ്-സി യുടെ ലക്ഷണങ്ങള്‍ കാണിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസ് പോസിറ്റീവ് ആയ കുടുംബങ്ങളിലെ കുട്ടികള്‍ MIS-C ലേക്ക് നയിക്കുന്ന ‘കോവിഡ് ആന്റിബോഡികള്‍’ ശരീരത്തില്‍ ഉണ്ടാകാമെന്നാണഅ ശിശുരോഗവിദഗ്ദ്ധനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) യവത്മാല്‍ ചാപ്റ്റര്‍ പ്രസിഡന്റുമായ ഡോ. സഞ്ജീവ് ജോഷി പറയുന്നത്. പല വിദേശരാജ്യങ്ങളിലും ഇക്കാര്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീടാണ് ഇന്ത്യയിലും സമാനവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡ് രോഗത്തിന്റെ സമയത്ത് അത് ശരീരത്തിന്റെ ഒന്നിലധികം അവയവങ്ങളെ ബാധിക്കുകയും ഇതില്‍ നിന്നുണ്ടാവുന്ന അനാരോഗ്യകരമായ അവസ്ഥയാണ് പലപ്പോഴും ഇത്തരം ഗുരുതരമായ അവസ്ഥയിലേക്ക് കുട്ടികളെ എത്തിക്കുന്നത്. കൊവിഡ് 19 കുട്ടികളില്‍ ഉണ്ടാക്കുന്ന ലക്ഷണങ്ങളാണ് വയെന്നാണ് പറയപ്പെടുന്നത്.

ഇപ്പോള്‍ വരെ, നാഗ്പൂര്‍, യവത്മാല്‍, വാഷി, ബുള്‍ദാന എന്നിവിടങ്ങളില്‍ നിന്ന് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ അടുത്തിടെ കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളില്‍ ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ട് പിടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കവാസകി രോഗലക്ഷണങ്ങളോട് സമാനമാണ് ഈ രോഗത്തിന്റേയും ലക്ഷണങ്ങള്‍ എന്നാണ് പറയുന്നത്. ഇതിന്റെ ഫലമായി ദേഹത്ത് ചുവന്ന പാടുകളും തടിപ്പുകളും ഉണ്ടാവുകയും അതോടൊപ്പ പനി, ചര്‍മ്മം അടര്‍ന്ന് പോരുന്നത്. രക്തസമ്മര്‍ദ്ദം താഴുന്നത് എല്ലാം കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

MIS-C യുടെ ലക്ഷണങ്ങളെ കവാസാക്കി രോഗവുമായി താരതമ്യം ചെയ്യുന്നതിന് മറ്റ് ചില കാരണങ്ങളും ഉണ്ട്. അവയവങ്ങളുടെയും ടിഷ്യുകളുടെയും വീക്കവും, ശ്വസനത്തിലെ ബുദ്ധിമുട്ട്, വയറുവേദന, ചര്‍മ്മത്തിന്റെയും നഖങ്ങളുടെയും നീലകലര്‍ന്ന നിറം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട അടയാളങ്ങളാണ്, കുട്ടികള്‍ കോവിഡ് -19 നെ നെഗറ്റീവ് ആയിട്ടുണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. രോഗമുക്തി നേടി ഒരു മാസത്തോളം മാതാപിതാക്കള്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം നേരത്തെയുള്ള രോഗനിര്‍ണയത്തിനും ഇടപെടലിനും ഈ അവസ്ഥയെ ചികിത്സിക്കാമെന്നും പ്രതിരോധിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്ത് തന്നെയായാലും രോഗമുക്തിക്ക് ശേഷവും കുട്ടികളെ വളരെയധികം ശ്രദ്ധിക്കണം.

Share this story